മോദിയെപ്പോലെ ജനങ്ങളെ വഞ്ചിക്കുകയും കള്ളം പറയുകയും ചെയ്യുന്ന മറ്റൊരു നേതാവില്ല; അഞ്ച് വർഷം ജനങ്ങള്‍ക്ക് വേണ്ടി BJP ഒന്നും ചെയ്തില്ല: സിദ്ധരാമയ്യ

Sunday, May 5, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുെമെതിരെ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കഴിഞ്ഞ അഞ്ച് വര്‍ഷം ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തിനും ജനങ്ങള്‍ക്കുംവേണ്ടി ഒന്നും ചെയ്തിട്ടില്ല. മോദിയുടെ പേര് പറഞ്ഞാണ് ബി.ജെ.പി  വോട്ട് ചോദിക്കുന്നത്. എന്നാല്‍ മോദിയെപ്പോലെ ജനങ്ങളെ വഞ്ചിക്കുകയും കള്ളം പറയുകയും ചെയ്യുന്ന മറ്റൊരു നേതാവിനെ താന്‍ കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

തന്നോടൊപ്പം ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു. ‘2013 മുതല്‍ 2018 വരെ ഞാന്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. നിങ്ങള്‍ പ്രധാനമന്ത്രിയായിരുന്ന അതേ കാലയളവില്‍ തന്നെ. ഞാനും നിങ്ങളും എന്താണ് രാജ്യത്തിനായി ചെയ്തതെന്ന് തെളിയിക്കുന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ധൈര്യമുണ്ടോ?’ – സിദ്ധരാമയ്യ ചോദിച്ചു.

‘ബി.ജെ.പി സര്‍ക്കാര്‍ അവരുടെ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ല. നരേന്ദ്ര മോദിയുടെ പേര് പറഞ്ഞാണ് അവര്‍ വോട്ട് തേടുന്നത്. എന്നാല്‍ മോദിയോ? അദ്ദേഹത്തെപ്പോലെ കള്ളംപറയുകയും, ജനങ്ങളെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന മറ്റൊരു നേതാവിനെ ഞാന്‍ കണ്ടിട്ടില്ല’ – സിദ്ധരാമയ്യ പറഞ്ഞു.