സ്വപ്നയ്ക്ക് താമസമൊരുക്കിയത് മോൻസണോ? ശബരിമല വ്യാജ ചെമ്പോല നിർമ്മാണത്തിന് പിന്നില്‍ ആരെല്ലാം? : മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ശൂരനാട് രാജശേഖരന്‍

Tuesday, October 5, 2021

തിരുവനന്തപുരം : മോൻസൺ മാവുങ്കൽ വിഷയത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഡോ.ശൂരനാട് രാജശേഖരന്‍. പ്രിയപ്പെട്ട മുഖ്യമന്ത്രി,  ഈ അഞ്ച് ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ എന്നാണ് അദ്ദേഹം ഫേസ്ബുക്ക്  പോസ്റ്റ് ചെയ്തിരിക്കുന്നത്.

1. ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ സ്വപ്ന സുരേഷ് താമസിച്ചത് മോൻ സൺ മാവുങ്കലിന്‍റെ വീട്ടിലാണോ ?

2. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണത്തിന്‍റെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ?

3. ശബരിമലയെ സംബന്ധിച്ചുള്ള വ്യാജ ചെമ്പോല നിർമ്മാണത്തിന് മോൻസനെ സഹായിച്ചതാരെല്ലാം എന്ന് കണ്ടെത്തിയിട്ടുണ്ടോ ?

4. ഇതിന്‍റെ പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് വ്യാജ രേഖ ചമച്ചവർക്കെതിരെ നടപടി എടുക്കുമോ ?

5. സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള പൊലീസിന്‍റെ കൊക്കുൺ പരിപാടി സ്ഥലത്ത് മോൻസനും പ്രവാസി വനിത അനിത പുള്ളയിലും എത്തിയത് എങ്ങനെ ? ഇതിന്‍റെ പിന്നിൽ ആര് ?

 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D4410277432425380%26id%3D959807624139062&show_text=true&width=500