ജയരാജന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനം: വി.ഡി സതീശന്‍

Jaihind Webdesk
Monday, December 26, 2022

 

തൃശൂർ: ഇ.പി ജയരാജൻ വിഷയത്തിൽ മുഖ്യമന്ത്രിക്കും നേതാക്കൾക്കും അമ്പരപ്പിക്കുന്ന മൗനമെന്ന് വി.ഡി സതീശൻ. സിപിഎമ്മിന്‍റെ ജീർണ്ണത ആണ് പുറത്തുവരുന്നത്. മാധ്യമ വാർത്തകൾക്കപ്പുറം കൂടുതൽ മാനങ്ങൾ ഈ സംഭവത്തിനുണ്ട്. ഇരുമ്പ് മറ തകർത്ത് ഒരുപാട് കാര്യങ്ങൾ പുറത്തുവരികയാണെന്നും വി.ഡി സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മിന്‍റെ കാര്യം വരുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും വി.ഡി സതീശൻ ചോദിച്ചു.