ശോഭാസുരേന്ദ്രന് കോടതിയുടെ പിഴ; മാപ്പ് പറഞ്ഞ് കൂടുതല്‍ നടപടികളില്‍ നിന്ന് ഒഴിവായി ബി.ജെ.പി വനിതാനേതാവ്‌

Jaihind News Bureau
Tuesday, December 4, 2018

ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ച് ഹര്‍ജി നല്‍കിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. 25000 രൂപ പിഴയീടാക്കി ഹര്‍ജി തള്ളി. രൂക്ഷവിമര്‍ശനമാണ് ഹര്‍ജിക്കാരിക്കെതിരെ കോടതി നടത്തിയത്. വികൃതമായ ആരോപണങ്ങളാണ് ശോഭാസുരേന്ദ്രന്‍ ഉന്നയിച്ചതെന്നും വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും കോടതി താക്കീത് ചെയ്തു. ഈ നടപടി എല്ലാപേര്‍ക്കും പാഠമാകണമെന്നും കോടതി നിരീക്ഷിച്ചു. ശോഭാസുരേന്ദ്രന്‍ കോടതിയോട് മാപ്പ് പറഞ്ഞാണ് കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് ഒഴിവായത്.

ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി അയ്യായിരത്തോളം പേരെ അറസ്റ്റുചെയ്തുവെന്നും ക്രമസമാധാനപാലനത്തിന്റെ പേരില്‍ ഹൈക്കോടതി ന്യായാധിപനെ വരെ അവഹേളിച്ചതായും ഹര്‍ജിയില്‍ ശോഭാസുരേന്ദ്രന്‍ ആരോപിച്ചിരുന്നു.