സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർ പങ്കാളി ; കൂടുതൽ അന്വേഷണം വേണം : ഇ.ഡി

Jaihind News Bureau
Wednesday, October 7, 2020

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർ പങ്കാളിയെന്നും ഇ.ഡി. സ്വപ്നയെ നിരവധി തവണ ശിവശങ്കർ സാമ്പത്തികമായി സഹായിച്ചെന്നും ഈ പണം ശിവശങ്കർ തിരികെ നൽകിയിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കി.