മികച്ച വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ട്: ശിവസേന

webdesk
Thursday, January 24, 2019

മുംബൈ: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്ന് ശിവസേന. മികച്ച വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്ന് ശിവസേന വക്താവ് മനീഷ കയാന്ദെ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കുണ്ടെന്നും ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെത്തന്നെ കാണുമെന്നും കയാന്ദെ പറഞ്ഞു. അവര്‍ സജീവ രാഷ്ട്രീയ രംഗത്തെത്തിയതില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വകയുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞു.