റാഫേല്‍: ബി.ജെ.പിക്ക് തിരിച്ചടി; പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശിവസേന

webdesk
Monday, January 28, 2019

മുംബൈ: ബി.ജെ.പിക്കെതിരെ ശക്തമായ നീക്കവുമായി ശിവസേന. റഫേല്‍ അഴിമതി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശിവസേന ഒരുങ്ങുന്നു. ബജറ്റ് സമ്മേളനത്തില്‍ തന്നെ ഇക്കാര്യം സഭയില്‍ ഉന്നയിക്കാനാണ് തീരുമാനം. സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെടാനും നീക്കം. ഉദ്ധവ് താക്കറെ ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് റാഫേലില്‍ കേന്ദ്രത്തെ വെട്ടിലാക്കുന്ന നടപടിക്ക് തീരുമാനമായത്. മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലെ ബി.ജെയപിയുമായി പൂര്‍ണ്ണ സഹകരണത്തെക്കുറിച്ച് ആലോചിക്കൂവെന്ന് നേരത്തെ ശിവസേന വ്യക്തമാക്കിയിരുന്നു.