‘രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണ്’ ; പരിഹസിച്ച് ഷിബു ബേബി ജോൺ

സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യുവിനെ പരിഹസിച്ച് മുന്‍ മന്ത്രി ഷിബു ബേബി ജോൺ.

കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ്. നമ്മൾ ഇത്രയുംകാലം പകൽ സമയങ്ങളിൽ കൊവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ, എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റ പരിഹാസം .

ഇനി എല്ലാ മലയാളികൾക്കും സമാധാനിക്കാം. കേരളത്തിൻ്റെ കൊവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവൺമെൻ്റ് ശാസ്ത്രീയമായി ഗവേഷണങ്ങൾ നടത്തി കൊവിഡിനെ നേരിടാൻ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

രാത്രികാലങ്ങളിൽ പുറത്തിറങ്ങാതിരുന്നാൽ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ മറക്കരുത്. ജയ് രാത്രി കർഫ്യുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
ഇനി എല്ലാ മലയാളികൾക്കും സമാധാനിക്കാം. കേരളത്തിൻ്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവൺമെൻ്റ് ശാസ്ത്രീയമായി ഗവേഷണങ്ങൾ നടത്തി കോവിഡിനെ നേരിടാൻ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.
നിലവിൽ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതൽ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ്.
നമ്മൾ ഇത്രയുംകാലം പകൽ സമയങ്ങളിൽ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാതിരുന്നാൽ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതൽ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ മറക്കരുത്.
ജയ് രാത്രി കർഫ്യൂ.

 

Comments (0)
Add Comment