കോടികള്‍ ചെലവഴിച്ചുള്ള ‘ചെലവ് ചുരുക്കല്‍’; പിണറായി സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും എണ്ണിപ്പറഞ്ഞ് ഷറഫുന്നിസ കരോളി, വൈറലായി വീഡിയോ

Jaihind News Bureau
Thursday, April 30, 2020

 

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും എണ്ണിപ്പറഞ്ഞ് എന്‍ എസ് യു മുന്‍ ദേശീയ സെക്രട്ടറി ഷറഫുന്നിസ കരോളി. മലയാളി മുണ്ടു മുറുക്കി ഉടുക്കണമെന്നും ചെലവ് ചുരുക്കണമെന്നും പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ദേശീയ ദിനപ്പത്രങ്ങളുടെ മുന്‍ പേജില്‍ 10 കോടി മുടക്കി പരസ്യം നല്‍കിയാണ് ഭരണം തുടങ്ങിയതെന്ന് ഷറഫുന്നിസ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

സർക്കാർ ജീവനക്കാരന്‍റെ ശമ്പളം പിടിച്ചുപറിക്കുന്ന കേരളസർക്കാറിന്‍റെ മുഖമുദ്ര ധൂർത്ത് ആണ്‌. “കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി” എന്നുള്ളതാണ് ഈ സർക്കാരിന്‍റെ സാമ്പത്തികനയം.  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി.എസ് അച്യുതാനന്ദന്റെ നിയമനം മുതല്‍ മുഖ്യമന്ത്രിയുടെ ഉപദേശകരെ ലക്ഷങ്ങള്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി നിയമിച്ചതും അന്തരിച്ച നിയമസഭാ സമാജികര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഴിവിട്ട് പണമനുവദിച്ചതുമെല്ലാം ഷറഫുന്നിസ ചൂണ്ടിക്കാട്ടുന്നു.