അതിരുകടന്ന പ്രസ്താവന, സ്പീക്കർ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അർഹതയില്ല: ജി സുകുമാരന്‍ നായർ

 

കോട്ടയം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ വിവാദ പ്രസംഗത്തില്‍ വിമര്‍ശനവുമായി എന്‍എസ്എസ്. ഷംസീറിന്‍റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസ്താവന അതിരുകടന്നുപോയെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

“പറഞ്ഞ സാഹചര്യം എന്തായാലും ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. പ്രസ്താവന അതിരുകടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.” – ജി സുകുമാരന്‍ നായർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിനുതന്നെ ഷംസീറിന് അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയണം. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Comments (0)
Add Comment