നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍.. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? കൊലപാതകത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

Jaihind Webdesk
Monday, February 18, 2019

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രൂക്ഷ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ രംഗത്ത്. ഷാഫിയുടെ കുറിപ്പ് ഇങ്ങനെ:

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ ..
എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?
എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം ..
എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം ..
എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും ?
ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം .

ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങള്‍

കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പരീക്ഷകള്‍ മാറ്റിവെച്ചു.