വടകര എസ്എൻ കോളേജിൽ കെ.എസ്.യു വിദ്യാർത്ഥികൾക്ക് നേരെ എസ്.എഫ്.ഐ അക്രമം

Jaihind News Bureau
Thursday, February 20, 2020

കോഴിക്കോട് വടകര എസ്എൻ കോളേജിൽ കെ.എസ്.യു വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം. കെ.എസ്.യുവിന്‍റെ യൂണിറ്റ് സമ്മേളനം നടക്കുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകർക്ക് ക്രൂര മർദ്ദനമേറ്റത്.

കെ.എസ്.യു വടകര എസ്.എൻ കോളേജ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്‍റ് വി.പി ദുൽഖിഫിൽ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് വി.ടി സൂരജ്, വടകര ബ്ലോക്ക് പ്രസിഡന്‍റ് അഖിൽ നന്ദാനം, യൂണിറ്റ് പ്രസിഡന്‍റ് നന്ദ കിഷൻ, സുബിൻ വടകര എന്നിവരെ ആയുധവുമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രൂരമായി ആക്രമിച്ചു. വർഷങ്ങൾക്ക് ശേഷമാണ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സമ്മേളനം നടത്തിയത്.

സമ്മേളനം നടത്താൻ അനുവദിക്കില്ല എന്ന് ആക്രോശിച്ചായിരുന്നു എസ്.എഫ്.ഐ ക്കാരുടെ മർദ്ദനം. 100 ഓളം പ്രവർത്തകർ യൂണിറ്റ് സമ്മേളനത്തിലേക്ക് അക്രമം അഴിച്ചുവിട്ടത്.