കണ്ണൂരില്‍ വീണ്ടും എസ്എഫ്‌ഐ അക്രമം. കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് കൊടിമരം നശിപ്പിച്ചു. സ്റ്റേഡിയം കോര്‍ണറിലെ കൊടിമരമാണ് പിഴുത് മാറ്റിയത്. കോണ്‍ഗ്രസ് പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. കെ.സുധാകരന്‍ എംപിയുടെ ചിത്രങ്ങളുള്ള ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. പ്രകോപനപരമായ മുദ്രാവാക്യവും പ്രവര്‍ത്തകര്‍ മുഴക്കിയിരുന്നു.
അതേ സമയം കണ്ണൂരില്‍ സിപിഎം- എസ്എഫ്ഐ അതിക്രമങ്ങള്‍ തുടര്‍ക്കഥയായകുകയാണ്. കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഇര്‍ഷാദിന്റെ തളിപറമ്പിലെ വീട സിപിഎം അക്രമിച്ചിരുന്നു. പാനൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എസ്എഫ്ഐ അതിക്രമം. അതിക്രമിച്ച് കയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു പതാക വലിച്ച് കീറി തീയിട്ട് നശിപ്പിച്ചു. എസ്എഫ്ഐ അക്രമികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അക്രമികള്‍ക്കെതിരെ കേസ് എടുക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.