
കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്‌ഐ നടത്തിയ അക്രമത്തില്‍ രണ്ടു യുഡിഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാരകായുധങ്ങളുമായി എത്തിയ സംഘം ഹോസ്റ്റല്‍ മുറിക്കുള്ളില്‍ കയറി യുഡിഎസ്എഫ് പ്രവര്‍ത്തകരായ ഹരികൃഷ്ണനെയും അലന്‍ ജേക്കബിനെയും മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടെയും തലക്ക് ഗുരുതരമായ മുറിവുകളുണ്ട്.
ക്യാമ്പസില്‍ തുടര്‍ച്ചയായി യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പല തവണയും പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് യുഡിഎസ്എഫ് പ്രതിഷേധം ആരംഭിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്റെ മുന്നില്‍ പ്രതിഷേധമായി യു.ഡി.എസ്.എഫ് നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിന് കെ.എസ്.യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ.കെ.ബിയും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പും നേതൃത്വം നല്‍കി.