അധ്യാപകന്‍റെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്ഐ; കണ്ണൂരില്‍ പോസ്റ്ററുകള്‍

Friday, March 15, 2024

 

കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണ വിധേയനായ നൃത്താധ്യാപകൻ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എഫ്ഐയ്ക്ക് എതിരെ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഷാജിയുടെ കണ്ണൂർ ചൊവ്വയിലെ ഷാജിയുടെ വീടിന് സമീപമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഷാജിയുടെ മരണത്തിന് ഉത്തരവാദികൾ എസ്എഫ്ഐ ആണെന്നാണ് പോസ്റ്ററിലുള്ളത്. അതിനിടെ ഷാജിയുടെ മരണം കീടനാശിനി കുടിച്ചതുകൊണ്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷാജിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.