വണ്ടിപ്പെരിയാര്‍ പോളിടെക്നിക്കില്‍ SFI റാംഗിംഗ്; പരാതിയുമായി പെണ്‍കുട്ടി

ഇടുക്കി: വണ്ടിപ്പെരിയാർ പോളിടെക്നിക്കിൽ SFI പ്രവർത്തകർ പെൺകുട്ടിയെ റാഗ് ചെയ്തതായി പരാതി. ആന്‍റി റാഗിംഗ് കമ്മിറ്റിക്ക് പരാതി നൽകണമെന്ന വ്യാജേന കോളേജിൽ വിളിച്ചുവരുത്തി മാതാപിതാക്കളെയും പെൺകുട്ടിയെയും SFI പ്രവർത്തകർ വളഞ്ഞിട്ട് ഉപദ്രവിക്കാനും ശ്രമം നടന്നതായി പരാതി.

ആലപ്പുഴ സ്വദേശികളായ അന്നവിളയിൽ വീട്ടിൽ ജോൺസൺ-ലിൻസി ദമ്പതികളുടെ മകൾ കഴിഞ്ഞ ആഴ്ചയാണ് വണ്ടിപ്പെരിയാർ പോളിടെക്നിക്കിൽ എഞ്ചിനീയറിംഗ് പഠനത്തിനായി എത്തിയത്. SFI പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം വിളിച്ചില്ലെന്നും അവർ പറയുന്ന പ്രകാരം ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു കഴിഞ്ഞ നാലാം തീയതി SFI വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജ് ഹോസ്റ്റലിൽ വെച്ച് പെണ്‍കുട്ടിയെ റാഗ് ചെയ്തത്. നടുവിനും കാലിനും വളഞ്ഞിട്ട് ചവിട്ടുകയും ചെയ്തു. ഇത് ജയ്ഹിന്ദ് ടി.വി വാര്‍ത്ത നല്‍കിയതോടെയാണ് കോളേജിലെ ആന്‍റി റാഗിംഗ് കമ്മിറ്റിയിൽ പരാതി നല്‍കിപ്പിക്കാനെന്ന വ്യാജേന ആലപ്പുഴയിൽ നിന്ന് ഇവരെ വിളിച്ചു വരുത്തിയത്. എന്നാൽ പ്രിൻസിപ്പലിന്‍റെ ഭാഗത്തുനിന്ന് SFI പ്രവര്‍ത്തകരെ അനുകൂലിക്കുന്ന നിലപാടാണ് പ്രിന്‍സിപ്പലിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

https://www.youtube.com/watch?v=Ci3mlE-E2hM

കോളേജിൽ അഡ്മിഷനെടുത്ത ശേഷം പഠനത്തിന് ക്ലാസിൽ വരാത്തയാളാണ് ഇത്തരം അക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. പോലിസിൽ പരാതി നൽകിയതോടെ പോകും വഴിയിൽ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നൽകിയതോടെ വിദ്യാർഥിനിയേയും മാതാപിതാക്കളെയും പെരിയാറിൽ നിന്നും ആലപ്പുഴയ്ക്ക് പോലീസ് സംരക്ഷണത്തോടെ എത്തിക്കുകയായിരുന്നു.

sfiragging
Comments (0)
Add Comment