SFI| പൊലീസിനെ കാഴ്ചക്കാരാക്കി കണ്ണൂരില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ അക്രമം; കെ എസ് യു നേതാക്കള്‍ക്ക് പരിക്ക്

Jaihind News Bureau
Thursday, August 7, 2025

കണ്ണൂര്‍ മാതമംഗലത്ത് കെഎസ്‌യു നേതാക്കള്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം. സ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് കണ്‍വെന്‍ഷന്‍ കഴിഞ്ഞു മടങ്ങവേയാണ് അക്രമം.

കെഎസ്‌യു ജില്ല സെക്രട്ടറി നവനീത് ഷാജിയെയും പയ്യന്നൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയെയും എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമം. പരിക്കേറ്റ ഇരുവരെയും പയ്യന്നൂരിലെ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.