പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എസ്എഫ്‌ഐ അതിക്രമം; കെഎസ്‌യു പതാക വലിച്ച് കീറി തീയിട്ടു

Jaihind News Bureau
Friday, May 16, 2025

കണ്ണൂര്‍ പാനൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എസ്എഫ്‌ഐ അതിക്രമം. അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പതാക വലിച്ച് കീറി തീയിട്ട് നശിപ്പിച്ചു. എസ്എഫ്‌ഐ അക്രമികള്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അക്രമികള്‍ക്കെതിരെ കേസ് എടുക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അതേ സമയം കണ്ണൂരില്‍ സിപിഎം- എസ്എഫ്‌ഐ അതിക്രമങ്ങള്‍ തുടര്‍ക്കഥയായകുകയാണ്. കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഇര്‍ഷാദിന്റെ തളിപറമ്പിലെ വീട സിപിഎം അക്രമിച്ചു. സംഘടിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ത്തു. അക്രമികള്‍ ഇര്‍ഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. രാത്രി 12 മണിയോടെയാണ് അക്രമം നടന്നത്.