പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതി പോലീസിനു കൈമാറണം : ദേശീയ വനിതാ കമ്മീഷന്‍

webdesk
Saturday, December 1, 2018

പി.കെ. ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി പോലീസിനു കൈമാറണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. പരാതിക്കാരിയായ പെൺകുട്ടി പോലീസിനെ സമീപിക്കാത്തത് ഞെട്ടലുളവാക്കുന്നു. ഇത്തരം പരാതികളിൽ പാർട്ടി നടപടി മാത്രം പോരെന്നും രേഖാ ശർമ്മ വ്യക്തമാക്കി.

എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവര്‍ അധ്യക്ഷരായ പാര്‍ട്ടി കമ്മീഷൻ പി.കെ. ശശിക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ശശിയെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.