‘ബഹുസ്വര ലോകത്തെ ഇന്ത്യ’ സെമിനാര്‍ ശനിയാഴ്ച അബുദാബിയില്‍; അബ്ദുസമദ് സമദാനിയും ടി.എന്‍ പ്രതാപനും പങ്കെടുക്കും

JAIHIND TV DUBAI BUREAU
Wednesday, September 28, 2022

അബുദാബി : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജവും സ്‌നേഹപൂര്‍വം എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കും.

‘ബഹുസ്വര ലോകത്തെ ഇന്ത്യ’ എന്ന പേരിലാണ് സെമിനാര്‍. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രി എട്ടിന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്‍ററിലാണ് പരിപാടി. എം.പി. അബ്ദുസമദ് സമദാനി എം.പി മുഖ്യ പ്രഭാഷകനാകും. സെമിനാര്‍ ടി.എന്‍ പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ബ്രോഷര്‍ ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി നിര്‍വഹിച്ചു.