ഇരുവൃക്കകളും തകരാറിലായ കെ.എസ്.യു പ്രവര്‍ത്തകന്‍ റാഫിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ‘ജയ്ഹിന്ദ് ടി.വി’ നിങ്ങളുടെ സഹായം തേടുന്നു

Jaihind Webdesk
Thursday, May 30, 2019

ആലപ്പുഴ: ഒരു വർഷമായി ഇരു വൃക്കകളും തകരാറിലാറി ജീവനുവേണ്ടി മല്ലിടുകയാണ് കായംകുളം സ്വദേശിയും കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ മുഹമ്മദ് റാഫിയെന്ന 22കാരൻ . പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സഹായവുമായി രംഗത്തുണ്ട്

ഇരു വൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ.എസ്.യു പ്രവർത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട് ഒന്നടങ്കം കൈകോർക്കുകയാണ് . സുഹൃത്തുകളുടെയും നാട്ടുകാരുടെയും സ്നേഹവും കരുതലുമാണ് ജവഹാർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും ,കായംകുളം കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലാമഠത്തിൽ മുഹമ്മദ് റാഫിയെന്ന 22കാരൻ ജീവിക്കാനുള്ള കരുത്ത് നൽകുന്നത് .വാടകവീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട് പോകുന്നത് .റാഫിക്ക് വൃക്ക ദാനം നൽകാനായി പലരും സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും റാഫിക്കുള്ള ചികിത്സക്കായി സഹായങ്ങളും നൽകിയെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ഇ. സമീർ പറയുന്നു .

തന്നെ സഹായിച്ചവർക്കുള്ള നന്ദി പറയാനും റാഫി മറന്നില്ല…

സുമനസ്സുകളുടെ സംഭാവനകള്‍ ഈ അക്കൗണ്ടിലേക്ക് അയക്കുക…
Muhammed Rafi, Federal Bank,
Kayamkulam Branch, Account No:
10540100300824, IFSC: FDRL0001054.