സെക്രട്ടേറിയറ്റിലെ തീപിടിത്തം ; പിണറായി സർക്കാരിനെതിരെ മുംബൈയിലും പ്രതിഷേധം | Video

Jaihind News Bureau
Wednesday, August 26, 2020

 

മുംബൈ : സംശയകരമായ സാഹചര്യത്തില്‍ കേരള സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി മുംബൈ കേരള ഹൗസിന് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ കേരള ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്.

‘കേരള സെക്രട്ടേറിയറ്റിന് തീവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക’ എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം. നവി മുംബെ ജില്ലാ വൈസ് പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ എസ് കുമാർ, കല്യാൺ ഡോംബിവലി സേവാദൾ അധ്യക്ഷൻ പോളി ജേക്കബ്, കല്യാൺ ഡോംബിവലി ജില്ലാ ജനറൽ സെക്രട്ടറി ആന്‍റണി ഫിലിപ്പ്,  വൈസ് പ്രസിഡന്‍റ് ബിജു രാജൻ,  ജനറൽ സെക്രട്ടറി ജോയി മാത്യു, ജോളി ജോസഫ് എന്നിവർ പങ്കെടുത്തു.