അക്ഷരലോകത്തേക്ക് കുരുന്നുകള്‍; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Monday, June 3, 2024

 

കൊച്ചി: സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം നടന്നു. ഒരു വേനൽ അവധിയ്ക്ക് കൂടി വിടപറഞ്ഞ് കുട്ടികൾ വീണ്ടും വിദ്യാലയമുറ്റത്തെത്തി. പുത്തനുടുപ്പും ബാഗും കുടകളും ഒപ്പം ആഹ്ലാദവും ആശങ്കകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, എംഎല്‍എ ടി.ജെ വിനോദ് എന്നിവർ പങ്കെടുത്തു.