KANNUR|കണ്ണൂരില്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

Jaihind News Bureau
Friday, July 11, 2025

കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയ്യേറ്റം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാചക തൊഴിലാളിയായ വസന്ത നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് പേരാവൂര്‍ പോലീസ് കേസെടുത്തത്.

ഇന്നലെ എസ്എഫ്‌ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവര്‍ത്തകര്‍ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്തത്. സമരമായതിനാല്‍ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിര്‍ത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ പാചകം ചെയ്യാന്‍ എടുത്ത അരി പ്രവര്‍ത്തകര്‍ തട്ടിക്കളയുകയായിരുന്നു.