കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പ് : സ്വതന്ത്ര എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഇടപെടണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷ്, ആർ ശങ്കർ എന്നിവരാണ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കർണാടക സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് എംഎൽഎമാർ കോടതിയെ സമീപിച്ചെങ്കിലും ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അടിയന്തര ഇടപെടൽ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് ഇന്നത്തേക്ക് മാറ്റിയത്. ജൂലൈ 17-ലെ വിധിയിൽ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയും കോൺഗ്രസും സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Supreme Court of IndiaKarnataka crisisfloor test
Comments (0)
Add Comment