കറുത്ത മാസ്ക് പോലും പാടില്ലെന്ന് പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, June 12, 2022

കോട്ടയം: സുരക്ഷയുടെ പേരില്‍ കരിങ്കൊടി പ്രതിഷേധമോ കറുത്ത വസ്ത്രമോ മാസ്ക്കോ പോലും പാടില്ലെന്ന് പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. തനിക്കെതിരെ കല്ലേറ് വരെ ഉണ്ടായില്ലേന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. എന്നാൽ കരിങ്കൊടി പ്രതിഷേധം പാടില്ല എന്നു പറയാനാവില്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. അത്തരം പ്രതിഷേധങ്ങൾ ഇപ്പോഴില്ല. ഇത്തരം സുരക്ഷ തുടരണമോ എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് മാധ്യങ്ങളോട് പറഞ്ഞു.