കൊവിഡ് : സൗദിയില്‍ 58 മരണം; 3580 പുതിയ രോഗികള്‍

Jaihind News Bureau
Sunday, July 5, 2020

റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 58 പേര്‍ മരിച്ചു. 3580 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. 1980 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,09,509 ആയും മരണസംഖ്യ 1916 ആയും രോഗമുക്തരുടെ എണ്ണം 1,45,236 ആയും ഉയര്‍ന്നു.

വിവിധ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മറ്റു രോഗങ്ങള്‍ ഉള്ളവരോ 60 വയസ്സിന് മുകളിലുള്ളവരോ ആണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.