സൗദി-ബഹറിന്‍ AB-4 പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Wednesday, November 28, 2018

ബഹറിന്‍: ഊർജരംഗത്ത് വീണ്ടും ശക്തി പകർന്ന് ബഹറിൻ AB-4 പൈപ്പ് ലൈൻ ഉദ്ഘാടനം ബഹറിൻ ഭരണാധികാരി ഹമ്മദ് ബിൻ ഈസ അൽ ഖലീഫ നിർവഹിച്ചു, സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്‍ അസീസിന്‍റെ സാന്നിധ്യത്തിലാണ് പൈപ്പ് ലൈൻ ബഹറിൻ ഭരണാധികാരി ഉദ്ഘാടനം നിർവഹിച്ചത്.

കഴിഞ്ഞ ഏഴു പതിറ്റാണ്ടായി സൗദിയും ബഹറിനും തമ്മിലുള്ള സഹകരണത്തിന്‍റെ അടയാളമാണ് പുതിയ പൈപ്പ് ലൈൻ എന്ന് ഹമദ് ബിൻ ഇസ അൽഖലീഫ പറഞ്ഞു. ബഹറിൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ ബഹറിന്‍റെയും സൗദിയുടെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.