പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണം : സതീശൻ പാച്ചേനി

കൊവിഡ് 19ന്‍റെ ഭീദിതമായ സാഹചര്യത്തിൽ പ്രവാസ ലോകമാകെ ആശങ്കയിൽ നില്‍ക്കുമ്പോൾ ജിസിസി രാജ്യങ്ങളിലുള്ള മലയാളികളെ തിരിച്ച് കേരളക്കരയിലേക്ക് എത്തിക്കുന്നതിന് കേന്ദ്ര സർക്കാറിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന ഭരണകൂടം തയ്യാറാവണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

രാജ്യാന്തര വിമാന കമ്പനികൾക്ക് കൊവിഡ് ഭീതിയുടെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് പ്രവാസികൾക്ക് തിരിച്ച് വരുന്നതിനുള്ള പ്രധാന തടസ്സമെന്നിരിക്കെ തടസ്സം നീക്കുന്നതിനും രാജ്യത്തെത്തിയാൽ ആവശ്യമായ ആരോഗ്യ സംരക്ഷണ നടപടികൾ സ്വീകരിച്ച് എറ്റവും സുരക്ഷിതമായി സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ്. കേരളത്തിന്‍റെ സാമൂഹ്യ സാമ്പത്തിക മേഖലയുടെ താങ്ങും തണലുമായ് നില്ക്കുന്ന പ്രവാസി മലയാളികളുടെ വേദനയുളവാക്കുന്ന സാഹചര്യത്തിൽ കരുതലായി കൂടെ നില്ക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനും കേന്ദ്ര-സംസ്ഥാന ഭരണകൂടത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനിച്ച നാട്ടിലേക്ക് എത്തുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനയും ആഗ്രഹവുമായി ദിനരാത്രങ്ങൾ തള്ളി നീക്കുന്ന അവസ്ഥയിലാണ് ഭൂരിഭാഗം പ്രവാസികളുമെന്നും ഇവർ അനുഭവിക്കുന്ന ദുരിതപൂർണ്ണമായ സാഹചര്യത്തെ തരണം ചെയ്യാനും വേദനയിൽ കൂടെ നില്ക്കാനും സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാറിനെ കൊണ്ട് ചെയ്യിക്കുന്നതിന് വേണ്ടിയും രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ എല്ലാവരുടെയും സഹായങ്ങൾ തേടി പ്രതിസസിയിലായ പ്രവാസ ലോകത്തെ സഹോദരങ്ങൾക്ക് സഹായം എത്തിക്കുന്നതിനും സംസ്ഥാന സർക്കാർ സങ്കുചിത മനോഭാവം മാറ്റി വെച്ച് ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു.

satheesan pacheniexpatriates
Comments (0)
Add Comment