സതീശന്‍ പാച്ചേനിയുടെ സംസ്കാരച്ചടങ്ങുകള്‍ നാളെ; 11.30 ന് പയ്യാമ്പലം ശ്മശാനത്തില്‍

Jaihind Webdesk
Thursday, October 27, 2022

കണ്ണൂർ: അന്തരിച്ച കണ്ണൂർ മുന്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ സംസ്കാരം നാളെ നടക്കും. ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്‍റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെടും. വൈകിട്ട് നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും തുടർന്ന് വൈകിട്ട് 6 മണിയോടെ സതീശന്‍ പാച്ചേനിയുടെ സഹോദരന്‍റെ അമ്മാനപാറയുള്ള ഭവനത്തിലും പൊതുദർശനത്തിന് വെക്കും.

വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം. 11.30 ഓടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.