“ഒ മിത്രോന്‍” അപകടകാരി : നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് ശശി തരൂർ എംപി

Jaihind Webdesk
Monday, January 31, 2022

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് ശശി തരൂർ എംപി. ഒമിക്രോണിനെക്കാള്‍ അപടകാരിയായ വൈറസാണ് “ഒ മിത്രോന്‍” എന്നാണ് ശശി തരൂരിന്‍റെ പരിഹാസം.നരേന്ദ്ര മോദി സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധതയേയും, മതവിദ്വേഷം വളർത്തുന്ന നടപടികളേയും വിമർശിച്ചാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.

ഒമിക്രോണിനെക്കാള്‍ അപടകാരിയായ വൈറസാണ് “ഒ മിത്രോന്‍”. “ഒ മിത്രോന്‍”ന്‍റെ പ്രത്യാഘാതങ്ങളായ വിഭാഗീയത, വിദ്വേഷം , മതഭ്രാന്ത്, ഭരണഘടനാ വഞ്ചന, ദുർബലമാകുന്ന ജനാധിപത്യം എന്നിവയെല്ലാം ഓരോ ദിവസവും രാജ്യത്ത് വർദ്ധിച്ചു വരുന്നത് നമ്മള്‍ കാണുകയാണ്.  ഇതിലും തീവ്രത കുറഞ്ഞ വൈറസ് ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.