ശാരദ ചിട്ടി ഫണ്ട് കേസ് : രാജീവ് കുമാറിന സിബിഐ നോട്ടീസ്

Jaihind Webdesk
Friday, February 8, 2019

ശാരദ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യും. ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകി. പുതുതായി ചുമതലയേറ്റ പത്തംഗ സിബിഐ സംഘം ഇന്ന് കൊൽക്കത്തയിലെത്തും.

അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി രാജീവ് കുമാറിന് നിർദ്ദേശം നൽകിയിരുന്നു. കേസിൽ ആരോപണവിധേയനായ തൃണമൂൽ എംപി കുനാൽ ഘോഷിനോട് ഈ മാസം 10ന് ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മമത ബാനർജിക്കൊപ്പം സമരത്തിൽ പങ്കെടുത്ത അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിന് കത്ത് നൽകി.