പ്രതിപക്ഷ പാർട്ടികളുടെ കരുത്ത് തെളിയിച്ച് ഐക്യ ഇന്ത്യാ റാലി

Jaihind Webdesk
Saturday, January 19, 2019

Oppn-mega-Rally-Kolkotta

പ്രതിപക്ഷ പാർട്ടികളുടെ കരുത്ത് തെളിയിച്ച് കൊൽക്കത്തയിൽ ഐക്യ ഇന്ത്യാ റാലി. മോദി പ്രവർത്തിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയാണെന്ന് കോൺഗ്രസ് ലോക് സഭ കക്ഷി നേതാവ് മല്ലികാർജുൺ ഖാർഗെ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ജനങ്ങൾക്കിടയിൽ വിശ്വാസ്യത സൃഷ്ടിക്കണമെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ ഓർമ്മിപ്പിച്ചു. മോദി സർക്കാരിന്റെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞെന്ന് മമത ബാനർജി തുറന്നടിച്ചു. 23 പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുത്ത മഹാറാലിയിൽ ലക്ഷങ്ങളാണ് അണിനിരന്നത്.