ജനകീയ പ്രശ്നങ്ങള്‍ തൊട്ടറിഞ്ഞ ‘സമരാഗ്നി’ ഇന്ന് കൊല്ലം ജില്ലയില്‍

Jaihind Webdesk
Monday, February 26, 2024

കൊല്ലം: സമരാഗ്നിയെ വരവേൽക്കുവാൻ ഒരുങ്ങി കൊല്ലം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കൊല്ലത്ത് പര്യടനം നടത്തും. വൈകീട്ട് നാലുമണിക്ക് കൊട്ടാരക്കരയിലും തുടർന്ന് കൊല്ലം നഗരത്തിലും സമരാഗ്നിക്ക് വൻ വരവേൽപ്പ് നൽകും. കൊട്ടാരക്കര വീനസ് ഗ്രൗണ്ടിൽ നടക്കുന്ന കൊല്ലം ജില്ലയിലെ ആദ്യ സമ്മേളനം കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശിതരൂർ എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം നഗരത്തിലേക്ക് സമരാഗ്നി ജാഥയെത്തും. കൊല്ലം കന്‍റോൺമെന്‍റ് മൈതാനിയിൽ നടക്കുന്ന മേഖലായോഗം തെലുങ്കാന മന്ത്രി ഡോ. ദൻസാരി അൻസൂയ സീതാക്ക ഉദ്ഘാടനം ചെയ്യും.

അതേസമയം സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര നാളെ തലസ്ഥാനത്തേക്ക് പ്രവേശിക്കും.   ഈ മാസം 29- ാം തിയ്യതി പുത്തരിക്കണ്ടം മൈതാനത്ത് യാത്ര സമാപിക്കും. തെലുങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായിരിക്കും.