കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് സമാപനം; മഹാസമ്മേളനം തെലങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Thursday, February 29, 2024

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധത്തിന്‍റെ തീജ്വാലയുയർത്തിയ
കെപിസിസിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് സമാപിക്കും. കേരളത്തിന്‍റെ ജനമനസ് തൊട്ടറിഞ്ഞ് ഫെബ്രുവരി 9-ന്‌ കാസര്‍ഗോഡ്‌ നിന്നും പ്രയാണമാരംഭിച്ച സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര പുതിയ സമര ചരിത്രം രചിച്ചാണ് ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് ജനദ്രോഹ നിലപാടുകൾക്കെതിരെ പ്രതിഷേധത്തിന്‍റെ തീക്കനൽ ആളിക്കത്തിച്ച് ജൈത്രയാത്ര നടത്തിയ സമരാഗ്നിയുടെ സമാപന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിക്കും. ദേശീയ-സംസ്ഥാന നേതാക്കൾ സമരാഗ്നി നായകരെ വരവേൽക്കും. പതിനായിരങ്ങൾ അണിചേരുന്ന ഘോഷയാത്രയോടെയാണ് സമരാഗ്നി നായകരായ കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും സമാപന സമ്മേളന വേദിയിലേക്ക് ആനയിക്കുക.