സജിത്ത് ലാല്‍ സ്മാരകം തകർത്ത സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയില്‍

 

കണ്ണൂർ:  പയ്യന്നൂരില്‍ സജിത്ത് ലാൽ സ്മാരകം തകർത്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡി വൈ എഫ് ഐ പ്രവർത്തകരായ നിഖിൽ, അക്ഷയ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. സെപ്റ്റംബർ 7ന് രാത്രിയിലാണ് പയ്യന്നൂർ അന്നൂർ റോഡിലെ സ്മാരക സ്തൂപവും കോൺഗ്രസ് മന്ദിരവും സംഘം അടിച്ച് തകർത്തത്. സ്തൂപം തകർത്ത അക്രമികൾ വാതിൽ പൊളിച്ച് അകത്ത് കയറി ഫർണിച്ചറും, ടി.വി യും ഓഫീസ് രേഖകളും നശിപ്പിച്ചിരുന്നു.

Comments (0)
Add Comment