മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണം; ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

Monday, August 26, 2024

 

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണം എന്നാവിശ്യപ്പെട്ടു കൊണ്ട് മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബംഗാളി നടിയോടുള്ള മോശം പെരുമാറ്റത്തെ തുടർന്ന് രഞ്ജിത്തിനെ സംരക്ഷിക്കാൻ മന്ത്രി നടത്തിയ ശ്രമങ്ങളിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

പ്രവർത്തകർ ബാരിക്കേഡിന് മുമ്പിൽ പ്രതിഷേധിച്ചു. പോലീസുമായി നേരിയ തോതിൽ ഉന്തും തള്ളും നടന്നു. പിന്നീട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെപിസിസി സെക്രട്ടറി സുനിൽ പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ചു.