രാജസ്ഥാനില്‍ ഭിന്നതയില്ല; ഒറ്റക്കെട്ടായി വീണ്ടും അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്

Jaihind Webdesk
Sunday, November 21, 2021

ജയ്പുർ : രാജസ്ഥാൻ കോൺ​ഗ്രസില്‍ ഭിന്നതയില്ലെന്ന് സച്ചിൻ പൈലറ്റ്. 2023 ൽ വീണ്ടും അധികാരത്തിൽ തിരിച്ച് വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 20 വർഷം പാർട്ടി തന്ന എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർത്ഥമായി നിർവഹിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ ഏത് തലത്തിലും പ്രവർത്തിക്കാൻ താൻ സന്നദ്ധനാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ബിജെപിയുടെ നയങ്ങൾ ജനങ്ങൾ തള്ളി കളഞ്ഞു. സ്ത്രീകൾ മുന്നോട്ട് വരണമെന്നാണ് കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടന കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. നാല് ദളിത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും  സർക്കാരിൽ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർക്ക് നന്ദി അറിയിക്കുന്നതായും സച്ചിന്‍ പൈലറ്റ് പറഞ്ഞു.