കേരളത്തിൽ 20 സീറ്റിലും വിജയിക്കണമെന്ന ആഹ്വാനവുമായി സച്ചിന്‍ പൈലറ്റ്

Jaihind Webdesk
Thursday, March 7, 2019

കേരളത്തിൽ 20 സീറ്റിലും വിജയിക്കണമെന്ന് കോൺഗ്രസ് ഭാരവാഹികളോട് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ ഇതുസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം അടക്കം രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പോലും ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാന്നെന്നും സച്ചിൻ പൈലറ്റ് കുറ്റപെടുത്തി.

അമിത് ഷാ പല തവണ കേരളത്തിലെത്തി അക്രമവും ,വർഗീയതും നിറഞ്ഞ വിവാദ പരാമർശങ്ങൾ നടത്തി കേരളത്തിൽ പിടിമുറുക്കാൻ ശ്രമിച്ചു. എന്നാൽ കേരളത്തിലെ ജനങ്ങളുടെ ഐക്യത്തെ ഇതിന് തകർക്കാൻ കഴിയില്ലെന്നും, ജനങ്ങൾക്ക് പൂർണമായും കോൺഗ്രസിൽ വിശ്വാസമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വിജയം പ്രവർത്തകർക്ക് മാതൃകയാക്കാമെന്നായിരുന്നു പൈലറ്റിന്റെ നിർദേശം. ഒറ്റകെട്ടായി പ്രവർത്തിച്ചാൽ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വിജയിക്കാം. താഴെ തട്ടിൽ കാര്യക്ഷമമായ പ്രവർത്തനം നടത്തിയതിന്റെ ഫലമാണ് രാജസ്ഥാനിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു

ഭരണഘടന സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തിയവർക്ക് എതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും സച്ചിൻ പറഞ്ഞു. ഭീകരവാദം അടക്കം രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പോലും ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണെന്നന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം ഡിസിസി ഭാരവാഹികളെ അഭിസംബോധന ചെയ്യുകയായിരുന്നു സച്ചിൻ പൈലറ്റ്.