‘സഭയിലെ പോരാട്ടം’ : രമേശ് ചെന്നിത്തല കേരള നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു

Jaihind News Bureau
Wednesday, September 16, 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്ക് ഔട്ട് പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ സഭയിലെ പോരാട്ടം എന്ന പുസ്തകം പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സി ദിവാകരൻ എം എൽ എക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്.

ഒലിവ് പബ്ലിക്കേഷനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്ക് ഔട്ട് പ്രസംഗങ്ങൾ സമാഹരിച്ച് പുസ്തക രൂപത്തിലാക്കിയത്. ‘സഭയിലെ പോരാട്ടം’ എന്ന പുസ്തകം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സി.ദിവാകരൻ എം എൽ എക്ക് കൈമാറി പ്രകാശനം ചെയ്തു.

പ്രതിപക്ഷനേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ വാക്ക് ഔട്ട് പ്രസംഗങ്ങൾ ശ്രദ്ധേയമാണെന്നും എല്ലാവരെയും ചിന്തിപ്പിക്കുന്നതാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

ചടുലവും മൂർച്ചയുള്ളതുമായ വാക്കുകളാണ് പ്രതിപക്ഷ നേതാവിന്‍റെതെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ 4 വർഷമുണ്ടായത് ഒരു അനുഭവമാണെന്നും വാക്ക് ഔട്ട് പ്രസംഗങ്ങളിൽ ധാരാളം കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ അവസരം ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗങ്ങൾ നിശബ്ദരായി കേൾക്കാറുണ്ടെന്നും ജനാധിപത്യത്തിൽ ഭരണപക്ഷത്തെക്കാൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്നും സി.ദിവാകരൻ എം.എൽ.എ പറഞ്ഞു.

teevandi enkile ennodu para