ശബരിമലയിലെ നിരോധനാജ്ഞ 2 ദിവസം കൂടി നീട്ടി. ജനുവരി 18 അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരും. യുവതീപ്രവേശനത്തിനെതിരെ ഭക്തരുടെ പ്രതിഷേധത്തിന് സാധ്യത നിലനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാരും ക്രമസമാധാനം നിലനിര്‍ത്താനായി നിലവിലെ സ്ഥിതി തുടരണമെന്ന് റിപ്പോർട്ട് നൽകി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. നിരോധനാജ്ഞ നീട്ടിയതിന് പിന്നാലെ കൂടുതല്‍ ബാരിക്കേഡുകളും പോലീസ് സന്നിധാനത്ത് സജ്ജീകരിച്ചിട്ടുണ്ട്.