വിഷു – മേട മാസ പൂജകൾക്കായി ശബരിമല നട തുറന്നു

വിഷു – മേട മാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. കടുത്ത ചൂടിനെ അതിജീവിച്ച് വലിയ തിരക്കാണ് നടതുറന്ന ദിവസം അനുഭപ്പെട്ടത്.

ഏപ്രിൽ 15ന് ഭക്തര്‍ക്കായി വിഷുക്കണി ദർശനം ഒരുക്കും. രാവിലെ നാല് മണി മുതൽ ഏഴ് മണി വരെയാണ് വിഷു ദർശനം. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കും. ഏപ്രിൽ 19 ന് ക്ഷേത്രനട അടയ്ക്കും. ഇടവ മാസ പൂജകൾക്കായി മെയ് 14ന് വൈകുന്നേരം 5നാണ്‌ പിന്നീട് നട തുറക്കുക.

നേരത്തെ നട തുറന്ന സമയങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. മൂന്നിടത്തും മൂന്ന് എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. വിഷു ദിവസം തിരക്ക് വര്‍ദ്ധിക്കുന്നത് അനുസരിച്ച് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ വിന്യസിക്കും.

Sabarimala
Comments (0)
Add Comment