ശത്രുദോഷവും ശനിദോവും അകറ്റാന്‍ പറകൊട്ടിപ്പാട്

ശബരിമല സന്നിധാനത്ത് നടത്തിവരുന്ന വ്യത്യസ്ഥമായ ആചാരങ്ങളിലൊന്നാണ് പറകൊട്ടിപ്പാട്ട്. ശത്രുദോഷവും ശനിദോവും അകറ്റാന്‍ പറകൊട്ടിപാടന്നതിലൂടെ കഴിയുമെന്നാണ് ഭക്തരുടെ വിശ്വാസം.

സന്നിധാനത്ത് ്എത്തുന്ന ഭക്തര്‍ ശ്ത്രുദോഷവും ശനിദോഷവും അറ്റാന്‍വേണ്ടി അയ്യപ്പ സന്നിധിയില്‍ നടത്തുന്ന ആചാരമാണ് പറകൊട്ടിപ്പാട്ട്.
തുകല്‍ വാദ്യത്തോടുകൂടി അയ്യപ്പനെ പാടി പുകഴത്തുന്നതിലൂടെ ശനിദോഷം ശ്ത്രുദോഷവും മാറുമെന്നാണ് ഭക്തരുടെ വിശ്വാസം. സന്നിധാനത്ത് മാളികപ്പുറത്തിന് സമീപമാണ് പറകൊട്ടിപാട്ട് നടത്തുന്നത്. പാലാഴി മദനം കഴിഞ്ഞെത്തിയ മോഹിനി രൂപിയായ മഹാവിഷ്ണുവിന് ശനിദോഷം ഉണ്ടായതായും പിന്നീടത് പരമശിവനും പാര്‍വ്വതിയും മലവേടന്റെയും വേടത്തിയുടെയും വേഷത്തിലെത്തി മഹാവിഷ്ണുവിന്റെ ശനിദോഷം മാറ്റിയെന്നുമാണ് വിശ്വാസം

പറകൊട്ടിപ്പാടാനുള്ള അവകാശം പരമശിവന്‍ പിന്നീട് വേല സമുദായക്കാര്‍ക്ക് നല്‍കിയെന്നാണ് ഐതീഹ്യം. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള വേല സമുദായത്തില്‍ പ്പെട്ടവരാണ് പറകൊട്ടിപാട്ടു്ന്നത്. പതിനെട്ടാം പടിക്ക് താഴെയായിരുന്നു ആദ്യ കാലങ്ങളില്‍ പറകൊട്ടി പാടിയിരുന്നത് പിന്നീട് തിരക്ക് വര്‍ദ്ധിച്ചതോടെ അത് മാളികപ്പുറത്തിന് സമീപത്തേക്ക്് മാറ്റുകയായിരുന്നു.

SabarimalaParakotti Pattu
Comments (0)
Add Comment