മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി നട ഡിസംബര്‍ 30ന് തുറക്കും

Jaihind News Bureau
Saturday, December 27, 2025

ശബരിമല: നാല്‍പത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് സമാപനമാകും. മണ്ഡലകാലത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള പുണ്യമായ മണ്ഡലപൂജ ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുക. ഇതിനുശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല ഉത്സവത്തിന് തിരശ്ശീല വീഴും.

തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30-ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. ജനുവരി 14-നാണ് പ്രസിദ്ധമായ മകരവിളക്ക് ദര്‍ശനം.