ശബരിമലയില്‍ യുവതീപ്രവേശനത്തിന് സൌകര്യം ഒരുക്കി സർക്കാർ

യുവതികൾക്കായി ശബരിമലയിൽ സൗകര്യം ഒരുക്കി സർക്കാർ. ദർശനത്തിന് രണ്ടുദിവസം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഡി.ജി.പിയുടെ സത്യവാങ്മൂലം വൈകിയതിൽ കോടതി അതൃപ്തി അറിയിച്ചു.

പതിനൊന്നാം മണിക്കൂറിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ എങ്ങനെ പരിഗണിക്കാനാകുമെന്ന് കോടതി ചോദിച്ചു. അതേസമയം നിയന്ത്രണങ്ങൾ സുരക്ഷയുടെ ഭാഗമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്തത് അക്രമമുണ്ടാക്കിയ ക്രിമിനലുകളെയാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. അതേസമയം യുവതീ പ്രവേശനത്തിന് ശബരിമലയിൽ പ്രത്യേക സൗകര്യം ഒരുക്കിയോയെന്ന് സർക്കാറിനോട് ഹൈക്കോടതി ചോദിച്ചു. രണ്ടുദിവസമെങ്കിലും യുവതികൾക്ക് മാത്രമായി അനുവദിക്കണമെന്നാണ് നിലപാടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് 4 യുവതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

high courtSabarimala
Comments (0)
Add Comment