ശബരിമലയിലെ ഇടതുനിലപാടില്‍ മാറ്റമില്ലെന്ന് ആനി രാജ

Jaihind News Bureau
Saturday, March 27, 2021

 

ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് നിലപാടില്‍ യാതൊരുമാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലും ഒരു മന്ത്രി അഭിപ്രായം പറഞ്ഞാല്‍ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകില്ല. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. മൗനാനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും ആനി രാജ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമലയെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോഴാണ് സിപിഐ നേതാവിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.