‘സില്‍വർ ലൈന്‍ ഭൂരിഭാഗം യാത്രക്കാർക്കും പ്രയോജനപ്പെടില്ല’: സംവാദ വേദിയില്‍ ബദല്‍ നിർദ്ദേശിച്ച് ആർവിജി മേനോന്‍

Jaihind Webdesk
Thursday, April 28, 2022

കെ റെയില്‍ സംഘടിപ്പിച്ച സില്‍വർ ലൈന്‍ സംവാദത്തില്‍ പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുന്നയിച്ച് ആർവിജി മേനോന്‍. പദ്ധതി ഭൂരിഭാഗം യാത്രക്കാർക്കും പ്രയോജനപ്പെടില്ലെന്നാണ് അദ്ദേഹം സംവാദ വേദിയില്‍ വാദിച്ചത്. കേരളത്തില്‍ പാളം ഇരട്ടിപ്പിക്കല്‍ ഇഴയുന്നത് നാട്ടുകാർ എതിർത്തിട്ടാണെയെന്നും അദ്ദേഹം വേദിയില്‍ ചോദ്യമുയർത്തി.എന്ത് വില കൊടുത്തും സില്‍വർ ലൈന്‍ നടപ്പാക്കും എന്ന് പറഞ്ഞിട്ട് ചർച്ച നടത്തുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള റെയില്‍വേ ലൈന്‍ വികസിപ്പിക്കുന്നതാണ് സില്‍വർ ലൈന്‍ പദ്ധതിക്ക് ജനകീയ ബദല്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്ന പദ്ധതിക്ക് ജനം പിന്തുണ നല്‍കും എന്നാല്‍, അത്തരം പദ്ധതികള്‍ക്ക് ജപ്പാന്‍കാർക്ക് താത്പര്യമില്ലെന്നും അവർ പണം തരില്ലെന്നും അദ്ദേഹം വാദിച്ചു.