ഖാർക്കിവില്‍ റഷ്യന്‍ ഷെല്ലാക്രമണം : 21 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ; വന്‍ നാശനഷ്ടം

Wednesday, March 2, 2022

യുക്രെയ്നിലെ ഖാർക്കിവില്‍ റഷ്യയുടെ ഷെല്ലാക്രമണം. ആക്രമണത്തില്‍ 21 പേർ  മരിക്കുകയും 112 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. യുക്രെയ്നില്‍ ഏറ്റവും കൂടുതല്‍ ജനവാസമുള്ള രണ്ടാമത്തെ നഗരമാണ് ഖാർക്കിവ്.

യുക്രെയ്നിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ ഇതിനോടകം തന്നെ റഷ്യന്‍ ആർമി കൈയ്യടക്കി കഴിഞ്ഞു.