സുമി ഉള്‍പ്പെടെ നാല് നഗരങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

Jaihind Webdesk
Tuesday, March 8, 2022

 

കീവ്: വീണ്ടും വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ.  സുമി ഉള്‍പ്പെടെ യുക്രെയ്നിലെ നാല് നഗരങ്ങളിലാണ്  താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. സുമിയില്‍ രക്ഷമാര്‍ഗം തേടി കാത്തിരിക്കുന്ന മലയാളി വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ആശ്വാസകരമാണ് ഈ വാർത്ത.

ഇത് നാലാം തവണയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവ്, സുമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ. മോസ്കോ സമയം രാവിലെ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.