കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

Tuesday, May 31, 2022

കണ്ണൂർ : മമ്പറത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. കണ്ണൂർ ഡിസിസി സെക്രട്ടറി ഉൾപ്പടെ 3 പേർക്ക് പരിക്ക്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, വേങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മിഥുൻ മാറോളി, സെക്രട്ടറി പ്രയാഗ് പ്രദീപൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

പടിഞ്ഞിറ്റമുറി മേത്തട്ട മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം വെച്ചാണ് ആക്രമണം നടന്നത്. ഇരുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ  തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.